28 March 2024 Thursday

നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം; ഇല്ലെങ്കില്‍ നടപടി: ഡിജിപി, 5000 രൂപ പിഴ ചുമത്താനാണ് തീരുമാനം

ckmnews



തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത മാസ്‌ക്ക് നിര്‍ബന്ധമാക്കിയതായി അറയിപ്പി. ആളുകള്‍ കൂടുന്ന പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെയാണ് ഭൂരിഭാഗം പേരും ഇറങ്ങിനടക്കുന്നത്. ഇനി പൊതു സ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.


ഇതുസംബന്ധിച്ച് ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. സോഷ്യല്‍മീഡിയയിലാകും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ വരിക. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുമെന്നാണ് അറിയിപ്പ്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.


വയനാട്ടില്‍ മാസ്‌ക്ക് ഇപ്പോള്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വയനാട്ടില്‍ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്താനാണ് തീരുമാനമുള്ളത്. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചിട്ടുണ്ട്.