25 April 2024 Thursday

ഗുരുവായൂർ ആനക്കോട്ടയിൽ നിന്നും രണ്ട് ആനകൾ ഇടഞ്ഞോടി വീടുകളുടെ ഗെയ്റ്റും മതിലുകളും തകർത്തു

ckmnews

ഗുരുവായൂർ ആനക്കോട്ടയിൽ നിന്നും രണ്ട് ആനകൾ ഇടഞ്ഞോടി


വീടുകളുടെ ഗെയ്റ്റും മതിലുകളും തകർത്തു


ഗുരുവായൂർ:ആനക്കോട്ടയിൽ നിന്നും രണ്ട് ആനകൾ ഇടഞ്ഞോടി.വീടുകളുടെ ഗെയ്റ്റും മതിലുകളും തകർത്തു.ഗുരുവായൂർ ദേവസ്വത്തിലെ ആനക്കോട്ടയിൽ നിന്നും തീറ്റ കൊടുക്കുന്നതിനിടെ അക്ഷയ് കൃഷ്ണ എന്ന ആനയും,കുളിപ്പിക്കുന്നതിനിടെ ഗോകുൽ എന്ന ആനയുമാണ് ഇടഞ്ഞോടിയത്.ആനക്കോട്ടയുടെ കിഴക്കേ കവാടം തകർത്ത് പുറത്തേക്കോടിയ അക്ഷയ്കൃഷണ കോട്ടപ്പടി വടക്കേവീട്ടിൽ ഗോവിന്ദൻകുട്ടിയുടെയും, സുധീറിൻ്റെയും വീടുകളുടെ മതിലുകൾ തകർത്തു.സമീപത്തുള്ള പറമ്പിലെ സ്ലാബ് മതിലും തകർത്ത് മൂന്നു കിലോമീറ്ററോളം ഓടി ആനക്കോട്ടയിൽ തിരിച്ച് എത്തിയ ആനയെ പാപ്പാൻമാർ തളച്ചു.ഇതേ സമയം ആനക്കോട്ടയുടെ പിറകിലെ റോഡിലൂടെ ഓടിയ ഒറ്റക്കൊമ്പൻ ഗോകുൽ എന്ന അന ടെൻപ്ലസ് നഗറിൽ മുളക്കൽ ആൻ്റീസിൻ്റെ വീട്ടിലെ ഷീറ്റുകൾ മേഞ്ഞ കാർപോർച്ച് തകർത്തു. ഷീറ്റുകൾ വീണ് കാറും തകർന്നു. സമീപത്തെ ബൈക്ക് തട്ടിത്തെറുപ്പിക്കുകയും, ചെടിച്ചട്ടികളും മറ്റും തകർത്തു. ഓടിയെത്തിയ പാപ്പാൻമാർ ഇവിടെ വെച്ച് ഗോകുലിനെ തളച്ച് ആനക്കോട്ടയിലെത്തിച്ചു.വീടിൻ്റെ മതിൽ തകർത്ത് ആന ഓടിവരുന്നത് കണ്ട വീട്ടുകാർ വീട്ടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.