24 April 2024 Wednesday

വേനലിന് ചൂടേറി ചെറുനാരങ്ങ വിലയും ചൂട് പിടിക്കുന്നു:കിലോ 120 ലെത്തി

ckmnews


ചങ്ങരംകുളം:വേനലിന് ചൂട് കൂടിത്തുടങ്ങിയതോടെ വിപണിയില്‍ ചെറുനാരങ്ങ വിലയും ചൂട് പിടിച്ച് തുടങ്ങി.രണ്ട് മാസം മുമ്പ് വരെ 50 രൂപ വരെ വിലയുണ്ടായിരുന്ന ചെരുനാരങ്ങ കിലോ 120 ലെത്തി.വരും ദിവസങ്ങളില്‍ റംസാന്‍ കൂടി അടുക്കുന്നതോടെ ചെറുനാരങ്ങയുടെ വില  വീണ്ടും കുത്തനെ ഉയരുമെന്നാണ് കണക്ക്കൂട്ടല്‍.ദിനം പ്രതി ചൂട് കൂടി വരുന്നത്  കടുത്ത വരള്‍ച്ചക്കും കാരണമാവുന്നുണ്ട്.