19 April 2024 Friday

ചങ്ങരംകുളത്ത് ആരോഗ്യവകുപ്പ് പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഓപ്പറോഷൻ സാഗർ റാണിയിൽ ചങ്ങരംകുളത്ത് പഴകിയ മത്സ്യം പിടികൂടി. അരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റി എൻ ഫോഴ്സ്മെന്റും പോലീസും സംയുക്തമായി സംസ്ഥാന പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ജയശ്രിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊണ്ടോട്ടിയിൽ നിന്നും തൃശൂരിലേക്ക് കൊണ്ട് പോയി മടങ്ങി വരുമ്പോഴാണ് പിടിയിലായത്.സംസ്കരിക്കുന്നതിന്നായി ആലംകോട് ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് മത്സ്യം കൈമാറി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ താടിപ്പടിയിലായിരുന്നു പരിശോധന.ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജി ജയശ്രീ,ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ യു ദീപ്തി,ധന്യ ദിനേഷ്,ആലംകോട് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം പ്രകാശ്,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.