29 March 2024 Friday

ലീഗ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍പ്രതിഷേധിച്ച് ചങ്ങരംകുളത്ത് യുഡിഎഫ് പ്രകടനം

ckmnews



ചങ്ങരംകുളം:കണ്ണൂർ കൂത്ത് പറമ്പിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിലേർപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു വെട്ടിക്കൊന്നതിൽ പ്രതിഷേധിച് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രകടനം നടത്തി .സികെ അഷ്‌റഫ്,കെഎം ഹാരിസ്,ഷൈജു കോക്കൂർ,സാദിഖ് നെച്ചിക്കൽ ,അരുൺലാൽ ,അസ്ഹർ പെരുമുക് ,അനീഷ് മൂക്കുതല,ഷറഫു ആലംകോട്,റാഷിദ് കോക്കൂർ,ഷബീർ മാങ്കുളം ,സബാഹ് മുതുകാട്,സഫീർ ചിയ്യാനൂർ,അഡ്വ:നിയാസ് ,കണ്ണൻ നമ്പ്യാർ ,ഇബ്രാഹീം കോക്കൂർ ,റംഷാദ് പെരുമ്പാൾ,അബ്‍ഷ്ർ, അൽ അമീൻ,ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി 

യുഡിഎഫ് നേതാക്കളായ നാഹിർ ആലുങ്ങൽ,അഹമ്മദുണ്ണി കാളാച്ചാൽ,അഷ്റഫ് കാട്ടിൽ,ഇബ്‌റാഹിം കുട്ടി കിഴിഞ്ഞാലിൽ,അഷ്റഫ് പുറത്താട്ട്,പ്രണവം പ്രസാദ്,ഹമീദ് ചിയ്യാനൂർ , തുടങ്ങിയവർ പ്രവർത്തകരെ അഭിസംഭോധന ചെയ്തു.