29 March 2024 Friday

എസ് വൈ എസ് കാലടി യൂണിറ്റ് കുടി വെള്ള പദ്ധതി സമർപ്പിച്ചു.

ckmnews

എസ് വൈ എസ് കാലടി യൂണിറ്റ് കുടി വെള്ള പദ്ധതി സമർപ്പിച്ചു.


എടപ്പാൾ : സമസ്ത കേരള സുന്നി യുവജന സംഘം ജല സംരക്ഷണ കാമ്പയിനിന്റെ ഭാഗമായി കാലടി മൂർച്ചിറ പ്രദേശവാസികൾക്ക് കുടിവെള്ള പദ്ധതി സമർപ്പിച്ചു.

       അഞ്ച് ലക്ഷം രൂപ ചിലവിൽ നിർമിച്ച സംരംഭം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.അസ് ലം തിരുത്തി സമർപ്പണം നടത്തി.

മലപ്പുറം വെസ്റ്റ് ഫിനാൻസ് സെക്രട്ടറി സീതിക്കോയ തങ്ങൾ അൽ-ബുഖാരി സംഗമം ഉദ്ഘാടനംചെയ്തു. എ.കെ ശാഫി അഹ്സനി ആധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി പി.പി നൗഫൽ സഅദി കല്ലൂർമ്മ സന്ദേശ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ അബ്ദുറസാഖ്. മഹല്ല് പ്രസിഡണ്ട് എ.കെ അബ്ദുറഹ്മാൻ ബാഖവി ,എം.വി ഇബ്രാഹിം മുസ്ലിയാർ, എ.കെ ഫ്ളല് മുസ് ലിയാർ, ഹുസൈൻ ബാഖവി തിരുത്തി, അഷ്റഫ് അൽ-ഹസനി, എ.കെ അബ്ദുറശീദ് ഫാളിലി,പി.കുഞ്ഞിപ്പ ഹാജി, സി.പി അഷ്റഫ് കാലടി അബ്ദുസലാം മിസ് ബാഹി പ്രസംഗിച്ചു'