20 April 2021 Tuesday

വേനൽക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ckmnews

വേനൽക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി


എടപ്പാൾ: ചേകനൂർ പാടശേഖരത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. പാടശേഖരം പ്രസിഡൻ്റ് ശങ്കരനുണ്ണിക്ക് പച്ചക്കറികൾ കൈമാറി വാർഡ് മെമ്പറും വട്ടംകുളം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീജ പാറക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചമി /കവിത കുടംബശ്രീകളുടെ ആഭിമുഖ്യത്തിൽ മൂന്ന് ഏക്കറയിലായിരുന്നു കൃഷി. സുഭദ്ര, പ്രേമലത, രാധ, കമലാക്ഷി തുടങ്ങിയവർ 

നേതൃത്വം നൽകി.

ckmnews