18 April 2024 Thursday

ടി.വി കൊച്ചുബാവയുടെ 'വൃദ്ധസദനം' : നോവൽചർച്ച സംഘടിപ്പിച്ചു

ckmnews

ടി.വി കൊച്ചുബാവയുടെ 'വൃദ്ധസദനം' : നോവൽചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:പ്രശസ്ത എഴുത്തുകാരൻ ടി.വി കൊച്ചുബാവയുടെ 'വൃദ്ധസദനം' എന്ന നോവലിൻ്റെ വായനാനുഭവ ചർച്ച

നടത്തി. കഥാകൃത്ത്

സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി

ആമുഖ പ്രഭാഷണം നിർവഹിച്ചു.

ചങ്ങരംകുളം 

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി. എ. വത്സല ചർച്ചയുടെ അവലോകനം നടത്തി.  കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, സി. എം. ബാലാമണി, എ. വത്സല എന്നിവർ ആശംസകൾ അറിയിച്ചു. കെ. വി ശശീന്ദ്രൻ വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവൽ പരിചയപ്പെടുത്തി.