24 April 2024 Wednesday

ഇനി നിങ്ങള്‍ക്ക് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യണമെങ്കില്‍ WhatsApp ല്‍ ഒരു മെസ്സേജ് അയച്ചാല്‍ മതിയാകും.

ckmnews

WhatsApp LPG Cylinder Booking: ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇപ്പോള്‍ ആകാശം മുട്ടിയിരിക്കുന്ന സമയമാണ്. ഈ മാസത്തില്‍ 10 രൂപ കുറഞ്ഞിട്ടുണ്ടെങ്കിലും അങ്ങോട്ടും ഈ ആശ്വാസം എണ്ണക്കമ്ബനികള്‍ നല്‍കുമോ ഇല്ലയോ എന്നത് കമ്ബനികള്‍ക്ക് മാത്രമേ അറിയൂ.

എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം ഉണ്ട് അതറിയുമ്ബോള്‍ നിങ്ങളുടെ ടെന്‍ഷന്‍ കുറച്ച്‌ കുറയും അതെന്തെന്നാല്‍ ഇനി നിങ്ങള്‍ക്ക് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യണമെങ്കില്‍ WhatsApp ല്‍ ഒരു മെസ്സേജ് അയച്ചാല്‍ മതിയാകും. WhatsApp ലൂടെ എങ്ങനെ ചെയ്യാം എല്‍പിജി ബുക്കിംഗ്

WhatsApp വഴി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനായി എണ്ണക്കമ്ബനികള്‍ സ്വന്തം നമ്ബറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. നിങ്ങള്‍ ഈ നമ്ബറില്‍ REFILL എന്ന് ടൈപ്പുചെയ്ത് അയക്കണം.

വാട്ട്‌സ്‌ആപ്പിന്റെ സഹായത്തോടെ ബുക്ക് ചെയ്ത ശേഷവും സ്റ്റാറ്റസ് കണ്ടെത്താനാകും. Indane, HP ഗ്യാസും വാട്ട്‌സ്‌ആപ്പ് വഴി എല്‍‌പി‌ജി ബുക്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്നു. ഗ്യാസ് സിലിണ്ടര്‍ നിങ്ങള്‍ക്ക് എങ്ങനെ ഈ വാട്ട്‌സ്‌ആപ്പിലൂടെ ബുക്ക് ചെയ്യാമെന്ന് നമുക്ക് നോക്കാം.. വാട്ട്‌സ്‌ആപ്പിലൂടെ Indane Gas ബുക്ക് ചെയ്യാം സാധാരണയായി Indane ഉപഭോക്താക്കള്‍ക്ക് 7718955555 എന്ന നമ്ബറില്‍ വിളിച്ചാണ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നത്. ഇതുകൂടാതെ WhatsApp ലൂടെ ഗ്യാസ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്നും 7588888824 എന്ന നമ്ബറിലേക്ക് REFILL എന്നെഴുതി സന്ദേശം അയയ്ക്കണം. ശേഷം നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍‌ ഫോണില്‍‌ ഈ നമ്ബര്‍‌ സേവ് ചെയ്യുക. കാരണം ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ നമ്ബറില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും