25 April 2024 Thursday

ക്ഷേ​ത്ര​ത്തിലെ ഭ​ണ്ഡാ​ര​വും ഓ​ഫി​സും കു​ത്തി​ത്തു​റ​ന്നു, മോഷണശേഷം തൊ​ണ്ടി​മു​ത​ലു​മാ​യി ക്ഷേ​ത്ര​മു​റ്റ​ത്ത് കി​ട​ന്നു​റ​ങ്ങി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ckmnews

നി​ല​മ്ബൂ​ര്‍: നി​ല​മ്ബൂ​ര്‍ മ​മ്മു​ള്ളി കു​ട്ടി​ച്ചാ​ത്ത​ന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. വ​ഴി​ക്ക​ട​വ് ക​മ്ബ​ള​ക്ക​ല്ല് സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍ ആ​ബി​ദി​നെ​യാ​ണ്​ (35) നി​ല​മ്ബൂ​ര്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക്ഷേത്രത്തിലെ ഭ​ണ്ഡാ​ര​വും ഓ​ഫി​സും കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം തൊ​ണ്ടി​മു​ത​ലു​മാ​യി ആബിദ് ക്ഷേ​ത്ര​മു​റ്റ​ത്ത് കി​ട​ന്നു​റ​ങ്ങിപോകുകയായിരുന്നു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ത്തി​ല്‍ വി​ള​ക്ക് വെ​ക്കാ​നെ​ത്തി​യ ക്ഷേത്ര ഭാരവാഹിയാണ് ഓ​ഫി​സി​ന്​ സ​മീ​പ​ത്ത് കി​ണ​റി​നോ​ട് ചേ​ര്‍ന്ന് ഒ​രാ​ള്‍ കി​ട​ന്നു​റ​ങ്ങു​ന്ന​താ​യി ക​ണ്ട​ത്. തുടര്‍ന്ന്, പോലീസിനെ അറിയിക്കുകയും, പൊ​ലീ​സെ​ത്തി ചോ​ദ‍്യം യുവാവിനെ ചോദ്യം ചെയ്തശേഷം ക്ഷേ​ത്രം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ്​​ടാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളി​ല്‍ നി​ന്ന്​ നാ​ലാ​യി​ര​ത്തി​ലേ​റെ രൂ​പയും പോലീസ് ക​ണ്ടെ​ടു​ത്തു. നാ​ണ​യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ഭ​ണ്ഡാ​ര​ത്തി​ലെ നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് എ​ടു​ത്ത​തെ​ന്ന് പ്ര​തി പോലീസിനോട് പറഞ്ഞു. സംഭവസമയം, പ്രതി മദ്യലഹരിയിലായിരുന്നു.അതേസമയം,മു​തീ​രി പ​ള്ളി​യ​റ​ക്ക​ല്‍ ദു​ര്‍ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം പൊ​ളി​ച്ച്‌ എ​ണ്‍​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന​തു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന്​ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നുണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.