29 March 2024 Friday

വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​യാ​ള്‍ വോ​ട്ടിം​ഗ് മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ച്ചു

ckmnews

ചെ​ന്നൈ: മ​ദ്യ​പി​ച്ച്‌ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​യാ​ള്‍ വോ​ട്ടിം​ഗ് മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.
വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ഇ​യാ​ളും സു​ര​ക്ഷ ജീ​വ​ന​ക്കാ​രും മ​ദ്യ​പി​ച്ച​തി​ന്‍റെ പേ​രി​ല്‍ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട്ടി​മാ​റ്റി ബൂ​ത്തി​ലേ​ക്ക് ഇ​യാ​ള്‍ ഓ​ടി​ക്ക​യ​റി വോ​ട്ടിം​ഗ് മെ​ഷി​ന്‍ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​മു​റി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ശേ​ഷം പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഇ​വി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ യൂ​ണി​റ്റ് കേ​ട് പ​റ്റി​യി​ട്ടി​ല്ലെ​ന്നും പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.