04 August 2020 Tuesday

പ്രാര്‍ഥനകള്‍ വിഫലം, നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

ckmnews


മുംബൈ :പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. അൻപത്തി മൂന്ന് വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വൻകുടലിലെ അണുബാധയെ തുടർന്നാണ് നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഐസിയുവിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

രണ്ട് വർഷത്തിലേറെയായി അർബുധ ബാധയെ തുടർന്ന് താരം ചികിത്സയെടുക്കുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇര്‍ഫാൻ ഖാനെ ആശുപത്രിയിലേക്ക് എത്തിച്ചത്. താരത്തിൻ്റെ മരണ വിവരം പുറത്ത് വിട്ടത് ഷൂജിത്ത് സർക്കാരാണ്. തൻ്റെ പ്രിയ സുഹൃത്ത് ഇർഫാൻ, നീ യുദ്ധം ചെയ്ത് യുദ്ധം ചെയ്ത് അവസാനം വരെയും യുദ്ധം ചെയ്തു. താനെന്നും നിന്നെ ഓർത്ത് അഭിമാനിക്കും. ഷൂജിത്ത് വികാരാധീനനായി ട്വീറ്റ് ചെയ്തത്

ckmnews