29 March 2024 Friday

ചങ്ങരംകുളം കാഞ്ഞിയൂരില്‍ മരംമില്ല് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരില്‍ മരംമില്ല് തൊഴിലാളി ഷോക്കേറ്റ് മരിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം കാഞ്ഞിയൂരില്‍  മരംമില്ല് തൊഴിലാളി ഷോക്കേറ്റ് മരിച്ചു ബീഹാര്‍ സമാസ്റ്റിപൂര്‍ ഹസ്സന്‍പൂര്‍ സ്വദേശി ഇസ്റാഫില്‍(27)ആണ് ഷോക്കേറ്റ് മരിച്ചത്.ചൊവ്വാഴ്ച വൈകിയിട്ട് മൂന്നരയോടെയാണ് സംഭവം.ജോലി കഴിഞ്ഞ് മോട്ടോര്‍ തുടക്കുന്നതിനിടെയാണ് മില്ലിലെ തൊഴിലാളി കൂടിയായ ഇസ്റാഫീല്‍ ഷോക്കേറ്റ് വീണത്.സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച കാലത്ത് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും