29 March 2024 Friday

കത്തിക്കയറി,കിതച്ചുതീർന്നു കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞു 73.58% പോളിങ് നേട്ടമാർക്കെന്ന് കൂട്ടിയും കിഴിച്ചും മുന്നണികൾ

ckmnews

കത്തിക്കയറി,കിതച്ചുതീർന്നു കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞു


73.58% പോളിങ് നേട്ടമാർക്കെന്ന് കൂട്ടിയും കിഴിച്ചും മുന്നണികൾ


തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ തുടങ്ങിയ കേരളത്തിലെ പോളിങ് ആലസ്യത്തോടെ അവസാനിച്ചു. മുൻതെരഞ്ഞെടുപ്പുകളെ അവസാനിച്ച് കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകൾ വന്നിട്ടില്ലെങ്കിലും 73.58 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയെന്നാണ് വിവരം. ഇനി ആഴ്ചകളുടെ കാത്തിരിപ്പ്. മെയ് രണ്ടിന് ഭരണത്തുടർച്ചയോ, ഭരണമാറ്റമോ എന്നറിയാനാവും. സീറ്റുകളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കേരളത്തിൽ തുടക്കമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു.