25 April 2024 Thursday

പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച വികലാംഗയായ യുവതിക്ക് നേരെ അക്രമം

ckmnews

പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച വികലാംഗയായ യുവതിക്ക് നേരെ അക്രമം


എടപ്പാൾ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച വികലാംഗയായ യുവതിയെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി.പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായ (33)നെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ ജീവനക്കാരനോട് മദിരശ്ശേരി അങ്ങാടിയിൽ വച്ച് പെൻഷൻ തനിക്ക് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് ബൂത്തിൽ നിന്ന് കസേര എടുത്ത് സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു എന്നാണ് പരാതി.നിലത്തു വീണ മായയുടെ നെറ്റിയിൽ പൊട്ടലുണ്ട്.കാലിനും പരിക്കുണ്ട്.ഫിറോസ് കുന്നംപറമ്പിൽ സ്ഥാനാർത്ഥിയായി എത്തിയതു മുതൽ ഓരോ പഞ്ചായത്തുകളിലും പര്യടനത്തോടൊപ്പം  മുച്ചക്ര സൈക്കിളിൽ മായയും പോകുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇതിൻ്റെ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്