20 April 2021 Tuesday

മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി; ദൃശ്യങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി പ്രതിഷേധം

ckmnews

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. അതേസമയം മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി പ്രതിഷേധിച്ചു. 

തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. പൊലീസും മാധ്യമപ്രവർത്തകരും തടയാൻ ശ്രമിച്ചതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി.

ckmnews