28 March 2024 Thursday

കോവിഡ് റാപ്പിഡ് കിറ്റിൽ അഴിമതി, അന്വേഷണം നടത്തണം യൂത്ത് കോൺഗ്രസ്സ്.

ckmnews


എരമംഗലം  :കോവിഡ് ദ്റുതപരിശോധനകിറ്റുകൾ കേന്ദ്ര സർക്കാർ വാങ്ങിയതിൽ നടത്തിയ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി പ്രധിഷേധ നിൽപ്പ് സമരം നടത്തി.  ലക്ഷകണക്കിനാളുകളുടെ വേദന മുതലെടുത്ത് ലാഭം കൊയ്യാനുള്ള ശ്രമം വിശ്വസിക്കാൻ കഴിയാത്തതാണെന്നും അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്നും പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഫാരിസ് ആമയത്തിന്റെ നേതൃത്വത്തിൽ മുഫ്തി പട്ടേരി, ഹൈബൽ പാലപ്പെട്ടി എന്നിവർ പ്രസംഗിച്ചു.