25 April 2024 Thursday

സമസ്ത കേരള സുന്നി യുവജന സംഘം തവനൂർ സർക്കിൾ കമ്മിറ്റി സ്വലാത്ത് വാർഷികം നടത്തി

ckmnews

സമസ്ത കേരള സുന്നി യുവജന സംഘം തവനൂർ സർക്കിൾ കമ്മിറ്റി സ്വലാത്ത് വാർഷികം നടത്തി


എടപ്പാൾ: സമസ്ത കേരള സുന്നി യുവജന സംഘം തവനൂർ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്താം സ്വലാത്ത് വാർഷികം നടത്തി. സയ്യിദ് ഹബീബ് തുറാബ് തങ്ങൾ നേതൃത്യം നൽകി. ജംഇയ്യത്തുൽ ഉലമാ പൊന്നാനി മേഖല സെക്രട്ടറി ഹസൻ അഹ്സനി ഉദ്ഘാനം ചെയ്തു. എടപ്പാൾ സോൺ പ്രസിഡണ്ട് ഇബ്റാഹീം കരീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. 

     വാർഷികത്തിന്റെ ഭാഗമായി വിവാഹ ധനസഹായം. ഭവന നിർമ്മാണ സഹായം, മെഡിക്കൽ കാർഡ്. മുതഅല്ലിം വസ്ത്ര വിതരണം എന്നിവ നടത്തി. ശുകൂർ സഖാഫി കടകശ്ശേരി, ഹംസ ഹാജി അതളൂർ, അഷ്റഫ് ലത്വീഫി കടകശ്ശേരി ,ഹംസ മുസ്ലിയാർ വെള്ളാഞ്ചേരി പ്രസംഗിച്ചു. ഉമർ സഅദി സ്വാഗതവും ശംസുദ്ദീൻ മിസ്ബാഹി നന്ദിയും പറഞ്ഞു.