20 April 2024 Saturday

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍:പൊന്നാനിയില്‍ ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

ckmnews

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍:പൊന്നാനിയില്‍ ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും


പൊന്നാനി:നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പൊന്നാനിയില്‍ വലിയ പ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികള്‍.നീണ്ട 15 വര്‍ഷത്തെ ഇടത് കുത്തക തകര്‍ത്ത് പൊന്നായില്‍ വലിയ ഭൂരിപക്ഷത്തില്‍ ഇത്തവണ പൊന്നാനിയില്‍ വിജയിക്കുമെന്നും വലിയ പ്രതീക്ഷയാണ് പ്രചരണരംഗത്ത് ഉണ്ടായതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് പഞ്ഞു.ഇടത് കോട്ടയെന്ന് അവകാശപ്പെടുന്ന പൊന്നാനിയില്‍ ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും ജയിച്ച് കയറാമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്ക് വെക്കുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി നന്ദകുമാര്‍ പ്രചരണരംഗത്ത് ഏറെ മുന്നിലായിരുന്നുവെന്നും ജനങ്ങള്‍ നന്ദകുമാറിനെ ഏറ്റെടുത്തെന്നും പ്രവര്‍ത്തകര്‍ പറയുന്നു.വോട്ടെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ഒറ്റപ്പെട്ട വോട്ടുകള്‍ പോലും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് ഇരു സ്ഥാനാര്‍ത്ഥികളും