24 April 2024 Wednesday

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു.കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഒരു പവന് 33,808 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,226 രൂപയും.

ckmnews

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു.കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഒരു പവന് 33,808 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,226 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയും. അതേസമയം ദേശീയതലത്തില്‍ സ്വര്‍ണ്ണവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പവന് 232 രൂപ വര്‍ധിച്ച്‌ 35,360 രൂപയാണ് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് 29 രൂപയാണ് കൂടിയത്. 24 കാരറ്റ് സ്വര്‍ണ്ണത്തിനും പവന് 232 രൂപ ഉയര്‍ന്ന് 36160 രൂപയിലെത്തി നില്‍ക്കുകയാണ്. ഗ്രാമിന് 29 രൂപ കൂടി 4,520 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്.


ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെന്‍ഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. പണപ്പെരുപ്പം ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്ബോള്‍ പലിശനിരക്കും കൂട് ഇത് സ്വര്‍ണ്ണവില കുറയാന്‍ കാരണമാകും. പലിശനിരക്ക് കൂടുമ്ബോള്‍ ആളുകളും നിക്ഷേപകരും സ്വര്‍ണം വില്‍ക്കാനും സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വര്‍ണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുമ്ബോള്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.


എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, അന്താരാഷ്ട്ര സ്വര്‍ണ്ണ വിപണികള്‍ക്ക് പ്രധാനം യുഎസിലെ പലിശനിരക്കാണ് എന്നതാണ്. ഇവ ഉയരുമ്ബോള്‍, ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നതായിരിക്കും, അതിനാലാണ് പലിശനിരക്ക് ഇന്ത്യയില്‍ പ്രാധാന്യം അര്‍ഹിക്കുന്നത്