28 March 2024 Thursday

വട്ടിയൂര്‍ക്കാവില്‍ സ്ത്രീ ശൗചാലയത്തില്‍ മരിച്ചനിലയില്‍; അന്വേഷണം തുടങ്ങി

ckmnews

തിരുവനന്തപുരം: കാണാതായ സ്ത്രീയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് റിപ്പോര്‍ട്ട്.

വട്ടിയൂര്‍ക്കാവ് നെട്ടയം പുന്നാംകോണം റോഡില്‍ മാളികയില്‍ അനില (51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതല്‍ അനിലയെ വീട്ടില്‍നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ നെട്ടയത്തെ ഇവരുടെ വീടിനു സമീപത്തുള്ള ആളില്ലാതെ ഒഴിഞ്ഞുകിടന്ന മറ്റൊരു വീടിനു പുറകിലത്തെ ശൗചാലയത്തില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.