20 April 2024 Saturday

ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ മൂന്ന് പ്രശ്നബാധിത ബൂത്തുകൾ

ckmnews


എടപ്പാൾ: വോട്ടടുപ്പ് നാളെ. പോളിംഗ് ബൂത്തുകളിൽ സുരക്ഷ സംവിധാനമൊരുക്കി പോലീസ്. ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ 44 കേന്ദ്രങ്ങളിലായി 127 പോളിഗ് ബൂത്തുകളാണ് സജ്ജമായിരിക്കുന്നത്.മൂന്ന് പ്രശ്നബാധിത ബൂത്തുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആയിരത്തിലധികം വോട്ടുകളുള്ള 57 ബൂത്തുകളും 70 പ്രൈമറി ബൂത്തുകളുമാണ് ഒരുങ്ങുക. എല്ലാ കേന്ദ്രങ്ങളിലും പോലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പോലീസ് വാഹനത്തിൽ റാന്ത് ചുറ്റും. സ്പഷ്യൽ ബ്രാഞ്ച്, എം എസ് പി, ദ്രുത കർമ്മ സേന തുടങ്ങിയ സേന പൂർണ്ണ സജ്ജമായി വേട്ടടുപ്പിൻ്റെ സുഗമമായുള്ള നടത്തിനായി ഒരുങ്ങിക്കഴിഞ്ഞു.