20 April 2024 Saturday

ചങ്ങരംകുളം കൊഴിക്കരയില്‍ 15 വയസുകാരന്‍ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ckmnews

ചങ്ങരംകുളം കൊഴിക്കരയില്‍ 15 വയസുകാരന്‍ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍


ചങ്ങരംകുളം:കൊഴിക്കരയില്‍ 15 വയസുകാരനെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൊഴിക്കര കിഴക്കെകുന്ന് താമസിക്കുന്ന ഐനിക്കല്‍ അബ്ബാസിന്റെ മകന്‍ അബ്ദുല്‍ ഹാഫത്ത്(15)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ആറര മണിയോടെയാണ് സംഭവം.മുറിയില്‍ കയറി വാതില്‍ അടച്ച ഹാഫത്ത് ഏറെ നേരം കഴിഞ്ഞ് മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഹാഫത്തിനെ കിടപ്പ്മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച കാലത്ത് ചാലിശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. കോക്കൂര്‍ ഹൈസ്കൂളിള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഹാഫത്ത്. മാതാവ്:സുബൈദ,സഹോരങ്ങള്‍: അഫ്സാന,അന്നത്ത്