29 March 2024 Friday

തിരൂരിൽ ട്രെയിനിൽ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം

ckmnews

തിരൂരിൽ ട്രെയിനിൽ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം


തിരൂരിൽ ട്രെയിനിൽ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം.കൂട്ടായി പറവണ്ണ സ്വദേശി പരേതനായ കുട്ടാത്ത് ഇസ്മായിൽ എന്നവരുടെ മകൻ മുഹമ്മദ് അസ്ഹറുദ്ദീൻ (21) ആണ് മരിച്ചത്.പഠനാവശ്യത്തിനായി കോഴിക്കോട് പോവുന്നതിനിടെ ട്രെയിനിനിൽ നിന്നും വീഴുകയായിരുന്നു.തിങ്കളാഴ്ച രാവിലെ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.മാതാവ്:ഫാത്തിമ സഹോദരങ്ങൾ:മുഹമ്മദ് ഫർസാൻ, ഉമ്മു കുൽസു, ഫർസീന, ഷംന.