20 April 2024 Saturday

കോവിഡ് കാലത്ത് വാട്ട്സപ്പ് ഗ്രൂപ്പ് വഴി സര്‍ഗാത്മക കഴിവുകള്‍ പങ്ക് വെച്ച് പാവിട്ടപ്പുറം ഓണ്‍ലൈന്‍ കലാ സാഹിത്യ വേദി

ckmnews


ചങ്ങരംകുളം:വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരവധി ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായി മലപ്പുറം ജില്ലയിലെ പാവിട്ടപ്പുറത്തുകാർ ഒരു  വാട്സ്ആപ്പ് കൂട്ടായ്മക്ക് രൂപം നൽകിയിരിക്കുകയാണ്.കോവിഡ് കാലത്ത് വാട്ട്സപ്പ് ഗ്രൂപ്പ് വഴി സര്‍ഗാത്മക കഴിവുകള്‍ പങ്ക് വെച്ചാണ് പാവിട്ടപ്പുറം ഓണ്‍ലൈന്‍ കലാ സാഹിത്യ വേദി വിത്യസ്ഥമാവുന്നത്.മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന രീതിയിലാണ് ഓൺലൈൻ കലാ സാഹിത്യ വേദി എന്ന കൂട്ടായ്മ പ്രാദേശിക കലാ, കായിക, സാഹിത്യ മേഖലയിൽ ഉള്ളവരെ അവരുടെ കഴിവുകൾ പുറത്തു കൊണ്ടു വരുവാന്‍ ശ്രമം നടത്തുന്നത്. വളർന്നു വരുന്ന കുട്ടിക്കളിൽ കലാ സാഹിത്യ രംഗത്ത് പുതിയ വാതിൽ തുറന്നു കൊടുക്കുവാനും അവരെ വളർത്തി കൊണ്ടു വരുവാനും കൂടിയാണ് വാട്സ്ആപ്പ് കൂട്ടായ്മക്ക് രൂപം നല്‍കിയതെന്ന് ഭാരവാഹികള്‍ പറയുന്നു.കർശന നിയമം ഉണ്ടെങ്കിൽ കൂടി നല്ല പ്രോത്സാഹനം ആണ് നൽകുന്നത്. സ്വന്തം ശബ്ദത്തിൽ പാടിയ പാട്ടുകൾ, അല്ലെങ്കിൽ വീട്ടിലെ അംഗങ്ങൾ, പാടിയത്, സ്വന്തമായി വരച്ച ചിത്രങ്ങൾ, രസകരമായ യാത്ര വിവരങ്ങൾ, കൂടാതെ സ്വന്തമായി ചെയ്ത സൃഷ്ടികൾ മാത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാൻ പാടുള്ളു. കൂടാതെ അഡ്മിൻ പാനൽ നൽകുന്ന പ്രത്യേക പരിപാടികളായ, അന്താക്ഷരി മത്സരം 

വളപ്പൊട്ട് 

കളിയോർമ്മകൾ 

തുടങ്ങി വിവിധ രസകരമായ പരിപാടികൾ പ്രവാസികളായ അംഗങ്ങൾ വരെ ആസ്വദിക്കുന്നു. കൂടാതെ കുട്ടികളെകൊണ്ട് വാർത്ത വായിപ്പിക്കൽ, ഇന്റർവ്യൂ, വ്യത്യസ്ത വിഷയങ്ങളിൽ ഉള്ള സംസാരങ്ങൾ തുടങ്ങി ഏറെ രസകരമായ രീതിയിൽ ആണ് പാവിട്ടപ്പുറം ഓൺലൈൻ കലാ സാഹിത്യ വേദി എന്ന ഗ്രൂപ്പ്‌ ശ്രദ്ധ നേടുന്നത്.