28 March 2024 Thursday

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം രോഹിതിന് വോട്ടു തേടി വനിതാ സ്ക്വാഡ് സജീവം

ckmnews

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം രോഹിതിന് വോട്ടു തേടി വനിതാ സ്ക്വാഡ് സജീവം


പൊന്നാനി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം രോഹിതിന് വോട്ടു തേടി വനിതാ സ്ക്വാഡിന് മികച്ച പ്രതികരണം.ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക് തീറെഴുതാൻ ശ്രമിച്ചതുൾപ്പടെയുള്ള  സർക്കാറിനെതിരായ വിഷയങ്ങൾ വീട്ടമ്മമാരിൽ എത്തിക്കുന്നതിനും യു.ഡി.എഫ് പ്രകടന പത്രിക പരിചയപ്പെടുത്തുന്നതിനും സ്ക്വാഡ് ഫലപ്രദമായതായി പ്രവർത്തകർ പറഞ്ഞു.തീരദേശ മേഖലയിൽ വീടുകൾ കയറിയിറങ്ങി വോട്ടു തേടിയ സംഘത്തിൽ രോഹിതിൻ്റെ ഭാര്യ ദീപ്തിയും അഭിഭാഷകരായ സുനിത, കവിത ശങ്കർ, മറിയ, മുൻ നഗരസഭ ചെയർപേഴ്സൺ പി ബീവി, പ്രീത രഞ്ജിത്, ഷാഹിദ എന്നിവരും നേതൃത്വം നൽകി.