29 March 2024 Friday

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലി കൗമാരക്കാരനുമായി തര്‍ക്കം; പതിമൂന്ന് വയസുള്ള അക്കീഫിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഓണ്‍ലൈന്‍ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോള്‍ പ്രതിയായതും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി; ഉള്ളാളിലേത് ഞെട്ടിക്കുന്ന കൊലപാതകം

ckmnews

ഉള്ളാള്‍ കൊട്ടേക്കറിലെ കൊമരംഗല സ്വദേിയായ മുഹമ്മദ് ഹനീഫിന്റെ മകന്‍ പതിമൂന്നു വയസുള്ള അകീഫ് മൃതദേഹം കണ്ടത്തിയപ്പോള്‍ ഞെട്ടിയത് പൊലീസ്. പതിമൂന്നുകാരന്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടായിരുന്നു. മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ അകീഫിനെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ ഉള്ളാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിന് ഇടയിലാണ് അകീഫിന്റെ മൃതദേഹം വീട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെസി റോഡിനോട് അടുത്തുള്ള ഫലാ സ്‌കൂളിന് പുറകില്‍ കണ്ടെത്തിയത്.

തലയില്‍ കല്ല് കൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തിയ നിലയിലായിരുന്നും മൃതദേഹം. സ്ഥിരമായി പബ്ജി ഗെയിം കളിക്കുന്ന സ്വഭാവക്കാരനാണ് അകീഫ്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഈ ഗെയിം നിരോധിച്ചിരുന്നു, എന്നിരുന്നാലും ചില പഴുതുകള്‍ കാരണം ഇത് ഇപ്പോഴും ഉപയോഗിച്ചു വരുന്നു. ആക്കീഫ് എല്ലായ്‌പ്പോഴും പബ്ജി ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കിടയില്‍ ആക്കീഫ് മറ്റുള്ളവരെ പരാജയപ്പെടുത്താറുണ്ടായിരുന്നു.

ഇതിനിടിയിലാണ് മൊബൈല്‍ കടയില്‍ മറ്റൊരു കുട്ടിയുമായി പരിചയപ്പെടുന്നത്. അക്കീഫ് ഇയാളുമായി ഓണ്‍ലൈന്‍ ഗെയിം വിജയിച്ചപ്പോള്‍ അകീഫുമായി തര്‍ക്കത്തിലായി. തനിക്കുവേണ്ടി മറ്റാരെങ്കിലും ഗെയിം കളിക്കുന്നുണ്ടോ എന്ന സംശയം കൗമാരക്കാരന്‍ അകീഫുമായി പ്രകടിപ്പിച്ചു. അടുത്തിരുന്ന് നേരിട്ട് ഗെയിം കളിക്കാന്‍ വെല്ലും വിളിച്ചു. ഈ വെല്ലുവിളി സ്വീകരിച്ച അകീഫ് ശനിയാഴ്ച വൈകുന്നേരം ഒരുമിച്ച്‌ കളിക്കാന്‍ തുടങ്ങി. എന്നാല്‍ കളിയില്‍ അകീഫിനെ പരാജയപ്പെടുത്തി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

അകീഫിന് ദേഷ്യം വന്നു പ്രതിക്ക് നേരെ ഒരു ചെറിയ കല്ല് എറിഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി വലിയ കല്ലുകൊണ്ട് ആകിഫിനെ അക്രമിച്ചു. ഇതേ തുടര്‍ന്നുള്ള അമിതമായ രക്തസ്രാവത്തെ തുടര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായി. മരണം ഉറപ്പായതോടെ മൃതദേഹം മതിലിനടുത്തുകൊണ്ടുപോയി വെച്ച്‌ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ പരിസരവാസികളാണ് അകീഫിന്റെ മൃതദേഹം കണ്ടത് ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ കുറിച്ച്‌ വിവരം ലഭിച്ചത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് 13 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നറിയാന്‍ പ്രാദേത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ് പൊലീസ്.