19 April 2024 Friday

53 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണം

ckmnews

വാഷിങ്ടണ്‍: കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം.

106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോണ്‍ നമ്ബര്‍, വ്യക്തികളുടെ പൂര്‍ണമായ പേര്, സ്ഥലം, ജനനത്തീയതി, ബയോഡാറ്റ, ഇമെയില്‍ അഡ്രസ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സൈബര്‍ സെക്യൂരിറ്റി റിസേര്‍ച്ചറായ അലന്‍ ഗാല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.