25 April 2024 Thursday

ഗു​രു​വാ​യൂ​ര്‍ പോലീസ് ഉദ്യോഗസ്ഥന്റെ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​ക് പൊ​ടി സ്പ്രേ ​ചെ​യ്ത ശേഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട പി​ടി​കി​ട്ടാ​പ്പു​ള്ളി അറസ്റ്റില്‍

ckmnews

ഗു​രു​വാ​യൂ​ര്‍ : പോലീസ് ഉദ്യോഗസ്ഥന്റെ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​ക് പൊ​ടി സ്പ്രേ ​ചെ​യ്ത ശേഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട പി​ടി​കി​ട്ടാ​പ്പു​ള്ളി അറസ്റ്റില്‍. പാ​ല​യൂ​ര്‍ ക​റു​പ്പം​വീ​ട്ടി​ല്‍ ഫ​വാ​ദി​നെ​യാ​ണ് (33) ഗു​രു​വാ​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാ​ര്‍​ച്ച്‌ 11നാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. മോഷണം ഉ​ള്‍​പ്പെ​ടെ നിരവധി ക്രിമിനല്‍ കേ​സു​ക​ളി​ല്‍ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് പൊലീസിന് നേരെ ആ​ക്ര​മ​ണം ഉണ്ടായത്.പി​റ​കി​ലെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച ഫ​വാ​ദി​നെ സി.​പി.​ഒ ര​തീ​ഷ് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ കു​രു​മു​ള​ക് പൊ​ടി സ്​​പ്രേ ചെയ്തത്. ഗു​രു​വാ​യൂ​ര്‍, വാ​ടാ​ന​പ്പ​ള്ളി, ചാ​വ​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.