23 April 2024 Tuesday

അസുഖബാധിതനായ ഏഴ് വയസുകാരന് ഓക്സിജന്‍ എത്തിച്ച് നല്‍കി പൊന്നാനി ജനമൈത്രി പോലീസ്

ckmnews



പൊന്നാനി:ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ അസുഖബാധിതനായ ഏഴ് വയസുകാരന് ഓക്സിജന്‍ എത്തിച്ച് നല്‍കി പൊന്നാനി ജനമൈത്രി പോലീസ്.ജന്മനാ നിരവധി  ശാരീരിക പ്രശ്നങ്ങളും വളർച്ചക്കുറവും ശ്വാസകോശസംബന്ധമായ പ്രയാസങ്ങളും ഉള്ള കാലടി മൂർച്ചിറയിലെ  ആദിത്യൻ എന്ന ഏഴ് വയസ്സുകാരനാണ് ഓക്സിജന്‍ എത്തിച്ച് നല്‍കിയത്.വീട്ടിൽ വച്ചു കൊടുത്തു കൊണ്ടിരുന്ന   ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ തീർന്നെന്നു സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനി ജനമൈത്രി  പോലീസ് വീട്ടിലെത്തി കാലിയായ സിലിണ്ടർ എടുത്തു  പുത്തനത്താണി എന്ന സ്ഥലത്തു പോയി  റീഫിൽ ചെയ്താണ് ആദിത്യന് വീട്ടിൽ എത്തിച്ച് നല്‍കിയത്.