19 April 2024 Friday

പൊന്നാനിയില്‍ ബിജെപി ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് യുഡിഎഫ് പ്രചരണം നടത്തുന്നതായി ബിജെപി നേതൃത്വം

ckmnews

പൊന്നാനിയില്‍ ബിജെപി ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് യുഡിഎഫ് പ്രചരണം നടത്തുന്നതായി ബിജെപി നേതൃത്വം


ചങ്ങരംകുളം:പൊന്നാനിയില്‍ ബിജെപി ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് യുഡിഎഫ് പ്രചരണം നടത്തുന്നതായി ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റി ആരോപിച്ചു.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിന്റെ സുബ്രമണ്യന്‍ ചുങ്കപ്പള്ളി മത്സരരംഗത്ത് സജീവമാണെന്നും ബിജെപി നേതാക്കളും പ്രവര്‍ത്തകരും പ്രചരണരംഗത്തും സജീവമാണെന്നും പ്രവര്‍ത്തകരെ തെറ്റ്ധരിപ്പിച്ച് എന്‍ഡിഎക്ക് അനുകൂലമായ വോട്ടുകള്‍ തട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.ബിജെപി അനുഭവികളുടെയും പ്രവർത്തകരുടെയും തിണ്ണ നിരങ്ങിയല്ല കോൺഗ്രസ് പൊന്നാനിയിൽ വോട്ടു നേടേണ്ടതെന്നും എൻഡിഎ പൊന്നാനി മണ്ഡലം കമ്മറ്റി കൺവീനർ പ്രസാദ് പടിഞ്ഞക്കര പറഞ്ഞു