29 March 2024 Friday

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രചാരണവാഹനങ്ങള്‍ തകര്‍ത്തു

ckmnews

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രചാരണവാഹനങ്ങള്‍ തകര്‍ത്തു


എടപ്പാള്‍:തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രചാരണവാഹനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു.കൂട്ടായി പള്ളിക്കുളം മേഖലയില്‍  എല്‍ഡിഎഫ് പ്രചരണ പരിപാടിക്കിടെയാണ് ഇരുവിഭാഗം സംഘര്‍ഷം ഉണ്ടായത്.പ്രചരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.യുഡിഎഫ് കുടുംബ യോഗങ്ങളില്‍ വലിയ ജനപങ്കാളിത്വം ഉണ്ടായതും പരാജയഭീതിയും മൂലം സിപിഎം പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു


അതേ സമയം സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് അക്രമം അഴിച്ച് വിടുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തകനെ അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതായി സിപിഎം ആരോപിച്ചുആരോപിച്ചു