24 April 2024 Wednesday

ബൈക്ക്റാലി നിരോധിച്ചു:തവനൂരില്‍ ഇന്ന് കെടി ജലീലിന്റെ ഓട്ടോറിക്ഷ റാലി

ckmnews


എടപ്പാള്‍:ബൈക്ക് റാലികൾക്ക് തെരെഞ്ഞെടുപ്പു കമ്മീഷൻ അനുമതി നിഷേധിച്ചതിനാൽ ഓട്ടോറിക്ഷയില്‍ റോഡ് ഷോ നടത്താന്‍ ഒരുങ്ങി തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.കെടി ജലീലിന്റെ ചിഹ്നമായ ഓട്ടോറിക്ഷ റാലിയാക്കി മാറ്റിയാണ് ഉച്ചക്ക് ശേഷം 3 മണിക്ക് മിനി പമ്പയിൽ (മല്ലൂർ കടവ്) നിന്നും ആരംഭിച്ച് വൈകുന്നേരം 7 മണിക്ക് അയിങ്കലം സെൻ്റെറിൽ അവസാനിക്കുന്ന റോഡ്ഷോ നടത്തുന്നത്.