19 April 2024 Friday

വീണാ ജോർജിന് വാഹനാപകടത്തിൽ പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ckmnews


പത്തനംതിട്ട∙ ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. അമിത വേഗതയിൽ വന്ന മറ്റൊരു വാഹനം വീണ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ വീണയെയും ഡ്രൈവറേയും പ്രാഥമിക ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.