25 April 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്. പവന് എട്ടുരൂപ ഉയര്‍ന്ന് 33,808 രൂപയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നത്തെ വില

ckmnews

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്. പവന് എട്ടുരൂപ ഉയര്‍ന്ന് 33,808 രൂപയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4226 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണ്ണം പവന് 480 രൂപ ഉയര്‍ന്നാണ് 33800 എന്ന നിരക്കിലെത്തിയത്. അവിടെ നിന്നാണ് ഇന്ന് വീണ്ടും നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.


രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് പവന് ഒരു രൂപ കൂടി 35,128 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,391 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണത്തിനും ഇതേ വില വര്‍ധനവ് തന്നെയാണുണ്ടായിരിക്കുന്നത്. പവന് ഒരു രൂപ ഉയര്‍ന്നതോടെ 35,928 രൂപയാണ് ഒരു പവന് നല്‍കേണ്ട വില. ഗ്രാമിന് 4,491 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്. -


സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.


ഇന്ത്യയിലെ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകം പണപ്പെരുപ്പം ആണെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സ്ഥിരനിക്ഷേപമായി കണ്ട് സ്വര്‍ണ്ണം വാങ്ങിക്കൂട്ടാന്‍ ആവശ്യക്കാര്‍ ഏറിയതും വിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണ്ണത്തിന്‍റെ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും നിക്ഷേപ കാര്യങ്ങളില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വലിയ തോതില്‍ സ്വര്‍ണ്ണ നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ വേണം തീരുമാനത്തിലെത്തേണ്ടത് എന്നാണ് നിര്‍ദേശം. മറ്റേത് മേഖലകളിലെയും പോലെ തന്നെ വെല്ലുവിളികള്‍ സ്വര്‍ണ്ണ നിക്ഷേപത്തിലുമുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപ ചുവടുകള്‍ കരുതലോടെ വയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്.


ആഗോള സാമ്ബത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകള്‍ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളില്‍ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച്‌ ഉയരാന്‍ തുടങ്ങി. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വളര്‍ന്നതോടെ കൂടുതല്‍ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ ടണ്‍ കണക്കിന് സ്വര്‍ണ്ണം ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.


വിവാഹ സീസണും മറ്റുമായി ആവശ്യം വര്‍ധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.