29 March 2024 Friday

വൈറ്റ് ഗാർഡ് മെഡിചെയിൻ വഴി ആലംകോട് പഞ്ചായത്തിൽ നിന്നും UAEയിലേക്കുള്ള ആദ്യ മെഡിസിൻ കൈമാറി

ckmnews



മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മെഡിചെയിൻ വഴി UAEലെക് ജീവൻ രക്ഷാ മരുന്നുകൾ കയറ്റി അയക്കുന്നതിന്റെ ഭാഗമായി ആലംകോട് പഞ്ചായത്തിൽ നിന്നുള്ള മരുന്നുകൾ പഞ്ചായത് WG ക്യാപ്റ്റൻ റഹീം മാന്തടം കോഡിനേറ്റർ ഷബീർ മാങ്കുളം എന്നിവർ ജില്ലാ WG കോഡിനെറ്റെർ VKM ഷാഫി സാഹിബിന് കൈമാറി .

UAEയിലെ വിവിധ എമിറേറ്റ്സുകളിലേക്കുള്ള മരുന്നുകളാണ്  കൈമാറിയത് .UAEയിൽ കെഎംസിസി പ്രവർത്തകരാണ് ആവശ്യക്കാരിലെത്തിക്കുക .പദ്ധതി ആരംഭിച്ചതുമുതൽ നല്ല പ്രതികരണമാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ആയിരക്കണക്കിനാളുകൾ ഇതിനോടകം നാട്ടിലേക്കും വിദേശത്തേക്കുമായി വൈറ്റ്ഗാർഡ് മെഡിചെയിൻ സർവീസ് ഉപയോഗപെടുത്തിയെന്ന് vkm ഷാഫി സാഹിബ് പറഞ്ഞു .