21 March 2023 Tuesday

16കാരന്റെ മരണം കൊലപാതകം? സഹോദരൻ കഴുത്തുഞെരിക്കുന്ന ദൃശ്യം പുറത്ത്

ckmnews

16കാരന്റെ മരണം കൊലപാതകം? സഹോദരൻ കഴുത്തുഞെരിക്കുന്ന ദൃശ്യം പുറത്ത്


കോഴിക്കോട്∙ ആത്മഹത്യയെന്ന് കരുതിയ 16കാരന്റെ മരണം കൊലപാതകമെന്ന് സംശയം. കഴിഞ്ഞ വർഷം മേയ് 17ന് മരിച്ച നാദാപുരം നരിക്കാട്ടേരി സ്വദേശി അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന സൂചന പുറത്തുവന്നത്. അസീസിനെ സഹോദരൻ കഴുത്തുഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


പ്രദേശത്തെ വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിച്ചു. പൊലീസ് ആത്മഹത്യയെന്ന് കണ്ടെത്തി എഴുതിത്തള്ളിയ കേസിലാണ് വഴിത്തിരിവ്. വെള്ളിയാഴ്ച രാത്രി നാട്ടുകാര്‍ വീടു വളഞ്ഞതോടെ വീട്ടുകാരെ മാറ്റി. സഹോദരന്‍ വിദേശത്താണ്. പുനരന്വേഷണത്തിനായി കോഴിക്കോട് റൂറൽ എസ്പി ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.