20 April 2024 Saturday

റമദാനിൽ മസ്ജിദുന്നബവിയിൽ കുട്ടികൾക്ക് പ്രവേശനമില്ല

ckmnews

മദീന: റമദാനില്‍ മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനാനുമതി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. റമദാനില്‍ രാത്രി നമസ്കാര സമയം(തറാവീഹ്)  പകുതിയായി കുറയ്ക്കുക, തറാവീഹ് നമസ്‌കാരം കഴിഞ്ഞ് 30 മിനിറ്റിനുള്ളില്‍ പള്ളി അടയ്ക്കുക, ഇഅ്തികാഫിന് അനുവാദം നല്‍കാതിരിക്കുക എന്നിവയും മസ്ജിദുന്നബവി കാര്യാലയത്തിന് കീഴിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതിയിലുണ്ട്.


പള്ളിയില്‍ ഒരുമിച്ച് കൂടി ഇഫ്താര്‍ നടത്താനും രാത്രി അത്താഴം ഒരുക്കാനും വിതരണം നടത്താനും വിലക്കുണ്ട്. പള്ളിയില്‍ ഇഫ്താറിന് ഈത്തപ്പഴവും വെള്ളവും മാത്രമേ അനുവദിക്കൂ. ഇത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കരുത്. നമസ്‌കാരത്തിന് എത്തുന്നവര്‍ ദേശീയ പാര്‍ക്കിങ് ആപ്പായ മൗഖിഫ് ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്