19 April 2024 Friday

ജീരക കഞ്ഞി വിതരണം ചെയ്ത് കാളാച്ചാൽ കോൺഗ്രസ് കമ്മറ്റി

ckmnews


ചങ്ങരംകുളം:ഔഷധ ഗുണമുള്ള നിരവധി ആഹാരങ്ങൾ നമ്മുടെ നാട്ടിലുണ്ട്.ജീരകം ചേർത്ത ഔഷധ കഞ്ഞി അവയിൽ ഒന്നാണ്.വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുള്ള നമ്മുടെ നാടൻ  ഭക്ഷണ രീതികളെല്ലാം ഏറെ ആരോഗ്യ പ്രദവുമാണ് .അത്തരത്തിലുള്ള ജീരക കഞ്ഞിയാണ് കാളാച്ചാൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം നടത്തി വരുന്നത്. കാളാച്ചാൽ വാർഡിനെ മൂന്നു മേഘലകളാക്കി തിരിച്ചാണ് വിതരണം.ഈ ലോക് ഡൗൺ കാലത്ത് കാളാച്ചാൽ പ്രദേശത്തെ മുഴുവൻ ആളുകൾക്കും ജീരക കഞ്ഞി വിതരണം ചെയ്യുകയാണ് കാളാച്ചാലിലെ കോൺഗ്രസ് പ്രവർത്തകർ .റംസാൻ മാസം അവസാനിക്കുന്നതു വരെ എല്ലാ ദിവസവും വിതരണം ഉണ്ടായിരിക്കും.

ഈ മഹദ് കർമ്മത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് പന്താവൂർ എ.എം.എൽ.പി സ്കൂൾ മാനേജർ മൊയ്തുണ്ണി കുട്ടിയാണ്.പി.ഹനീഫ, കെ.മധുസൂദനൻ ,കെ.വി.അംഷിദ്, സി.പി .പ്രമോദ്, സി.പി.ശ്രീധരൻ, സി.വി.ഗഫൂർ, പി.വി.സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകുന്നു.