19 April 2024 Friday

ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ചു 4225 രൂപ , 33800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ckmnews

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ചു 4225 രൂപയ്ക്കാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വ്യാപാരം തുടങ്ങിയത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വിലയില്‍ 480 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. 33800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 33320 രൂപ ആയിരുന്നു. കഴിഞ്ഞ ദിവസം പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 920 രൂപയാണ്.

രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇന്നു മാറ്റമില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4337 രൂപയാണ്. ഒരു ഗ്രാമിന് 25 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 34696 ആയിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4437 രൂപയാണ്. എട്ട് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35496 രൂപയാണ്. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില രാവിലെ 9.30 ഓടെ ലഭ്യമാകും. സ്വര്‍ണവിലയില്‍ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികള്‍ കാണുന്നത്. നിക്ഷേപം എന്നതിനേക്കാള്‍ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണ വിലയില്‍ പതിനഞ്ചു ശതമാനത്തിലേറെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ആഗോള സാമ്ബത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകള്‍ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളില്‍ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച്‌ ഉയരാന്‍ തുടങ്ങി. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വളര്‍ന്നതോടെ കൂടുതല്‍ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ ടണ്‍ കണക്കിന് സ്വര്‍ണ്ണം ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

കേരളത്തില്‍ മലയാള മാസങ്ങളായ മീനം, മേടം എന്നിവയില്‍ പൊതുവെ വിവാഹ സീസണായാണ് കണക്കാക്കുന്നത്. സ്വര്‍ണ വിലയിലെ ഏറ്റകുറച്ചിലുകള്‍ വിവാഹ സീസണില്‍ ഏറെ സ്വാധീനിക്കുന്നതാണ്. സാധാരണക്കാരുടെ വിവാഹ ബജറ്റിനെ സ്വര്‍ണവില നന്നായി സ്വാധീനിക്കും.

പണപ്പെരുപ്പം ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്ബോള്‍ പലിശനിരക്കും കൂടും. പലിശനിരക്ക് കൂടുമ്ബോള്‍ സ്വര്‍ണ്ണ വില കുറയുന്നു. കാരണം, ആളുകളും നിക്ഷേപകരും സ്വര്‍ണം വില്‍ക്കാനും സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വില്‍ക്കുന്ന സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടുന്നു. അതിനാല്‍, സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുമ്ബോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. വില കുറയുന്നതിനെതിരെ നിക്ഷേപകര്‍ ഇത് ഒരു സ്വാഭാവിക സംരക്ഷണ കേന്ദ്രമായി സൂക്ഷിക്കണം. നിങ്ങള്‍ വലിയ അളവില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വിദഗ്ദ്ധരുമായി പ്രത്യേകിച്ച്‌ നിങ്ങളുടെ പ്രാദേശിക ജ്വല്ലറി ഉടമകളുമായി ബന്ധപ്പെടുന്നത് നല്ലതാണ്. എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അന്താരാഷ്ട്ര സ്വര്‍ണ്ണ വിപണികള്‍ക്ക് പ്രധാനം യുഎസിലെ പലിശനിരക്കാണ്. ഇവ ഉയരുമ്ബോള്‍, ഇന്ത്യയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നതായിരിക്കും.