20 April 2024 Saturday

പറഞ്ഞ സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയില്ല പാലപ്പെട്ടിയിൽ യാത്രക്കാരന്‍ കെഎസ്ആര്‍ടിസിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു

ckmnews

പറഞ്ഞ സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയില്ല


പാലപ്പെട്ടിയിൽ യാത്രക്കാരന്‍ കെഎസ്ആര്‍ടിസിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു


എരമംഗലം:ഇറങ്ങേണ്ട  സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താത്തതിനെ തുടര്‍ന്ന് പാലപ്പെട്ടിയിൽ യാത്രക്കാരന്‍ കെഎസ്ആര്‍ടിസിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു.പാലപ്പെട്ടി സ്വാമിപ്പടിയിൽ വെച്ചാണ് കോഴിക്കോട് നിന്നും വരികയായിരുന്ന ഗുരുവായൂർ ഡിപ്പോയിലെ ബസ്സിനു നേരെ കല്ലേറുണ്ടായത്.ബസ്സിലെ ഒരു യാത്രക്കാരൻ വെളിയംകോട് ബീവിപ്പടിയിൽ ഇറങ്ങാനായി ബസ്സ് നിറുത്താൻ ആവശ്യപ്പെടുകയുംഡ്രൈവർ ബസ്സ് നിർത്താതെ സ്വാമിപ്പടിയിൽ നിർത്തി യാത്രക്കാരനെ ഇറക്കിവിടുകയും ചെയ്തു.പുറത്തിറങ്ങിയ യാത്രക്കാരൻ പിന്നിൽ നിന്നും ബസ്സിന് കല്ലെറിയുകയായിരുന്നുകല്ലേറിൽ ബസ്സിൻ്റെ പിറകിലെ ഗ്ലാസ് തകർന്നു. കല്ലെറിഞ്ഞ ആൾ ഓടി രക്ഷപ്പെടുകയും ചെയ്തു