25 April 2024 Thursday

പൊന്നാനിയിൽ നടന്നത് ഫ്ലക്സ് വികസനം:യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത്

ckmnews

പൊന്നാനിയിൽ നടന്നത് ഫ്ലക്സ് വികസനം:യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത്


ചങ്ങരംകുളം:പൊന്നാനിയിൽ കഴിഞ്ഞകാലങ്ങളിൽ നടന്നത് ഫ്ലക്സിലൂടെയുളള വികസനം മാത്രമാണെന്ന് പാെന്നാനിയിലെ  യു.ഡി.എഫ് സ്ഥാനാർത്ഥി  അഡ്വഃ എ.എം.രോഹിത്ത് പറഞ്ഞു.ചങ്ങരംകുളം ഇന്ദിരാഭവനിൽ നടന്ന ചാറ്റ് വിത്ത് യൂത്ത് ബ്രിഗേഡിയനിൽ യുവാക്കളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം.ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾ ഏതാണ് പ്രാബല്യത്തിൽ വന്നതെന്നും അദേഹം ചോദിച്ചു.പൊന്നാനിയിലൂടെ നിങ്ങൾ സഞ്ചരിച്ചാൽ മനസിലാക്കാൻ കഴിയും.സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികൾ പൊന്നാനിയിലും വന്നിട്ടുണ്ട് അതിനപ്പുറമുളള ഒരു വികസനവും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.അടുത്ത നിയോജക മണ്ഡലമായ ത്യത്താലയുടെ വികസനവും പൊന്നാനിയുടെ വികസനവും താരതമ്യം ചെയ്യണമെന്നും.അതിലൂടെ പൊന്നാനി എത്ര പിറകിലാണെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുമെന്നും രോഹിത്ത് പറഞ്ഞു.അനീഷ് മൂക്കുതല,ഷാഫി ചേലക്കടവ്,നിതിൻ ഭാസ്ക്കർ,അപ്പു കാരയിൽ,നവാസ് വി.,ഉമ്മർ കുളങ്ങര,സി.എം.യൂസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു