30 September 2023 Saturday

കനത്തചൂടിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പ്രചരണരംഗത്ത് സജീവം

ckmnews

കനത്തചൂടിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പ്രചരണരംഗത്ത് സജീവം


പൊന്നാനി:നിയമസഭാതിരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ പ്രചരണരംഗത്ത് കൂടുതല്‍ സജീവമാകുന്നു.കനത്ത ചൂടിനെ അവഗണിച്ചാണ് നന്ദകുമാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമുയര്‍ത്തുന്നത്.രാവിലെ 9.30ന് വെളിയംങ്കോട് തവളക്കുളത്ത് നിന്ന് ആരംഭിച്ച പ്രചരണം മാട്ടുമ്മൽ അങ്ങാടി തണ്ണിത്തുറ സുനാമി കോളനി അയ്യോട്ടിച്ചിറ ലക്ഷം വീട് കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചരണം നടത്തി.ഉച്ചക്ക് ശേഷം ഈഴുവത്തിരുത്തി യില്‍ നിന്ന് ആരംഭിച്ച പ്രചരണം ബിയ്യം അണ്ടിത്തോട് ക്ഷേത്രപരിസരം കല്ലിക്കട ( പെട്രോൾ പമ്പിന് പിൻവശം)മുക്കട്ടക്ക പാസഞ്ചർ പാലം,കറുകതിരുത്തി സ്ക്കൂൾ വരടിപറമ്പ് മൂച്ചിക്കൽ പറമ്പ് കുറ്റിക്കാട് ക്ലബ് കോട്ടത്തറ പള്ളി റോഡില്‍ പര്യടനത്തിന് ശേഷം സമാപിക്കും