20 April 2024 Saturday

ലോക്ക് ഡൗണില്‍ കുടിങ്ങിയവര്‍ക്ക് കെഎസ്ഇബിയുടെ വക ഇരുട്ടടി

ckmnews


ചങ്ങരംകുളം:ലോക്ക് ഡൗണില്‍ കുടിങ്ങിയവര്‍ക്ക് കെഎസ്ഇബിയുടെ വക ഇരുട്ടടി.ലോക്ക് ഡൗണ്‍ മൂലം റീഡിങ് നിര്‍ത്തി വെച്ചത് പുനരാരംഭിച്ചതോടെയാണ് ബില്ലില്‍ വന്‍തോതില്‍ വര്‍ദ്ധനയുള്ളതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്.കഴിഞ്ഞ ദിവസം മൂക്കുതല സ്വദേശിയായായ മൊയ്തീന്‍കുട്ടിക്ക് വന്ന കറന്റ് ബില്ല് 7273 രൂപയാണ്.രണ്ട് മാസം കൂടുമ്പോള്‍ 2000 രൂപക്കുള്ളില്‍ മാത്രം കറന്റ് ബില്ല് ലഭിച്ചിരുന്ന അദ്ധേഹത്തിന് ലഭിച്ച ബില്ല് കണ്ട് മൊയ്തീന്‍കുട്ടി അമ്പരന്നു. കൊറോണ പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം ഇത്തവണ കറന്റ് ബില്ലില്‍ കെഎസ്ഇബി എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കും എന്ന പ്രതീക്ഷയില്‍ ഇരുന്ന ഉപഭോക്താക്കളാണ് ഷോക്കടിപ്പിക്കുന്ന ബില്ല് കണ്ട് ഞെട്ടിയിരിക്കുന്നത്.കനത്ത ചൂടും വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങാതിരിക്കുന്നതും മൂലം താരതമ്യേന മിക്ക ഉപഭോക്താക്കള്‍ക്കും കോവിഡ് കാലത്തെ വൈദ്യുതി ബില്‍ ഒരു തലവേദനയായിരിക്കും.