23 April 2024 Tuesday

കേന്ദ്രസർക്കാർ പാചക വാതക വില കുറച്ചു, സിലിണ്ടറിന് പത്ത് രൂപ കുറയും; പുതുക്കിയ വില നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ckmnews

കേന്ദ്രസർക്കാർ പാചക വാതക വില കുറച്ചു, സിലിണ്ടറിന് പത്ത് രൂപ കുറയും; പുതുക്കിയ വില നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ


‌ന്യൂദല്‍ഹി :പാചക വാതക സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ പത്ത് രൂപ കുറച്ചു. ഇതോടെ 819 രൂപ ആയിരുന്ന ഗ്യാസ് വില 809 രൂപയായി കുറഞ്ഞു. മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും വിലയില്‍ കുറവ് വരും.പുതുക്കിയ വില ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായതിന് പിന്നാലെയാണ് പാചകവാതകവിലയിലും ഇപ്പോള്‍ കുറവുവരുത്തിയിരിക്കുന്നത്.


2020 നവംബര്‍ മുതല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്ക്രൂഡ് ഓയില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില മാര്‍ക്കറ്റ് വിലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് പാചക വാതകത്തിന്‍റെ വില വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറഷന്‍ അറിയിച്ചു.