29 March 2024 Friday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി.ജലീൽ പ്രചരണ രംഗത്ത് ബഹുദൂരം മുന്നില്‍

ckmnews

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി.ജലീൽ പ്രചരണ രംഗത്ത് ബഹുദൂരം മുന്നില്‍


എടപ്പാള്‍:നിയമസഭാ തെരെഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി.മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെല്ലാം പ്രചരണ പ്രവർത്തനങ്ങൾ കൊടിമ്പിരിക്കൊള്ളുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ റൊക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങള്‍ പറഞ്ഞാണ് ഡോ.കെ .ടി.ജലീല്‍ വോട്ട് ചോദിക്കുന്നത്.പാട്ടും ഡാൻസും ബൈക്ക് റാലികളും മണ്ഡലത്തിലുടനീളം അരങ്ങ് തകർക്കുകയാണ്.ബുധനാഴ്ച എടപ്പാൾ പഞ്ചായത്തിലെ കോലളമ്പ് എടശ്ശേരി റോഡിൽ നിന്നും ആരംഭിച്ച പര്യടനം ചേരിങ്ങലിൽ സമാപിച്ചു. ഉച്ചക്ക് ശേഷം ഉപ്പുകണ്ടത്ത് നിന്നും ആരംഭിച്ച പ്രചരണം കല്ലുമുക്കിൽ സമാപിച്ചു