24 April 2024 Wednesday

ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ശരീരം തളർന്ന് ജീവിതം വഴിമുട്ടിയ 46 കാരി

ckmnews

ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ശരീരം തളർന്ന് ജീവിതം വഴിമുട്ടിയ 46 കാരി


എടപ്പാൾ: ശരീരം മുഴുവനായും തളർന്ന് ജീവിതം വഴിമുട്ടിയ 46 കാരി ഉമ്മൻ ചാണ്ടിക്കു മുന്നിലെത്തി വിങ്ങിപ്പൊട്ടി. കാലടി മൂർച്ചറ കോലക്കാട്ട് ഹസീനയാണ് എടപ്പാൾ പെരുമ്പറമ്പിലെത്തി ഉമ്മൻ ചാണ്ടിക്കു മുന്നിൽ വിതുമ്പിയത്.25 വർഷം മുമ്പ് ശരീരം തളർന്ന് ഇനി നടത്താത്ത ചികിത്സകളില്ല.എഴുന്നേറ്റ നടക്കണമെങ്കിൽ ഭീമമായ സംഖ്യ ചികിത്സക്കായി വേണമെന്നാണ് ഡോക്ടർമാർ വിധി എഴുതിയിട്ടുള്ളത്.എന്നാൽ ചികിത്സക്ക് മുന്നിൽ പണമില്ലാതെ പകച്ചു നിൽക്കുകയാണെന്ന് പറഞ്ഞാണ് ഹസീന ഉമ്മൻ ചാണ്ടിക്കു മുന്നിൽ വന്നത്.വിവരങ്ങൾ മുഴുവനായും കേട്ട ഉമ്മൻ ചാണ്ടി പരിഹാരം കാണാമെന്ന ഉറപ്പു നൽകിയാണ് മടങ്ങിയത്.