Town
ആലംകോട് പൊതുടാപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതായി പരാതി
ആലംകോട് പൊതുടാപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതായി പരാതി
ചങ്ങരംകുളം:പൊതുടാപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതായി പരാതി.ആലംങ്കോട് സെൻറിലാണ് പൊതു ടാപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാവുന്നത്.അധികൃതർക്ക് പരാതി നൽകിയിട്ടും ഒരാൾ പോലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു ,വേനൽ കാലമായതോടെ കിണറുകൾ എല്ലാം വറ്റിവരണ്ട് പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.ഈ ഭാഗത്തുള്ള പത്തോളം കുടുബങ്ങൾക്ക് ആശ്രയമായിരുന്നു ഈ ടാപ്പ് ,അധിക്യതർ എത്രയും പെട്ടെന്ന് തകര്‍ന്ന ടാപ്പ് നന്നാക്കി പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം