24 April 2024 Wednesday

കുന്നംകുളം പാറേമ്പാടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു;റോഡും തകർന്നു.

ckmnews

കുന്നംകുളം

പാറേമ്പാടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു;റോഡും തകർന്നു.


കുന്നംകുളം:കുന്നംകുളം പാറേമ്പാടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. 

ചൂണ്ടൽ - കുറ്റിപുറം സംസ്ഥാന പാതയിലെ പാറേമ്പാടം ഗ്രിഗോറിയോസ് ചാപ്പലിനു മുന്നില്‍ തൃത്താല – പാവറട്ടി ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.


പൈപ്പ് പൊട്ടിയതിനെ തുടർന്ന് പരിസരത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി  താല്‍ക്കാലികമായി ജലവിതരണം നിര്‍ത്തിവെച്ചു. പൈപ്പുപൊട്ടിയ ഭാഗത്തെ റോഡുകളും തകര്‍ന്നിട്ടുണ്ട്.