16 April 2024 Tuesday

36 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് അടാട്ട് വാസുദേവന്‍ വിരമിച്ചു

ckmnews

36 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് അടാട്ട് വാസുദേവന്‍ വിരമിച്ചു


ചങ്ങരംകുളം:അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായി സേവനമനുഷ്ഠിച്ച അടാട്ട് വാസുദേവൻ നെല്ലിശ്ശേരി എ യു പി സ്കൂളിലെ 36 വർഷത്തെ സേവനത്തിനു ശേഷം പ്രധാനാധ്യാപകനായി സർവ്വീസിൽ നിന്ന് വിരമിച്ചു. പാഠപുസ്തക നിർമ്മാണ സമിതിയിലും,സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിലും അംഗമായിരുന്ന അദ്ദേഹം ഉപജില്ലാ, ജില്ലാ ,സംസ്ഥാന തല ശാസ്ത്ര, കലാ, കായിക മേളകളുടെ സംഘാടനത്തിലും സജീവ സാന്നിധ്യമായിരുന്നു.നിരവധി സാമൂഹ്യ , സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായ അദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗം, കെ പി എസ് ടി എ സംസ്ഥാന കൗൺസിലർ എന്നീ സ്ഥാനങ്ങളും വഹിച്ചു. നെല്ലിശ്ശേരി എ യു പി സ്കൂളിൽ വൈവിധ്യമാർന്ന വിവിധ മാതൃകാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാസുദേവൻ മാഷിന്   വിദ്യാലയത്തിൻ്റേയും വിവിധ സംഘടനകളുടെയും  ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പുകൾ നൽകി.